ജെ​റ്റ് എ​യ​ർ​വേ​സി​നെ "​ര​ക്ഷ​പ്പെ​ടു​ത്താ​ൻ’ പ​ദ്ധ​തി​യി​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്
Thursday, January 17, 2019 4:56 AM IST
അ​ബു​ദാ​ബി: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ജെ​റ്റ് എ​യ​ർ​വേ​സി​നെ ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ്. അ​ഭ്യൂ​ഹ​ങ്ങ​ളോ​ടും അ​നു​മാ​ന​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് വ​ക്താ​വ് അ​റി​യി​ച്ചു. എ​ന്തെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ണ​മെ​ങ്കി​ൽ അ​ത് ഓ​ഹ​രി ഉ​ട​മ​ക​ളു​മാ​യി ആ​ലോ​ചി​ച്ച് മാ​ത്ര​മേ ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

ജെ​റ്റ് എ​യ​ർ​വേ​സി​നെ ഏ​റ്റെ​ടു​ക്കാ​ൻ ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് ത​യാ​റാ​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. നി​ല​വി​ൽ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ 24 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശ​മു​ള്ള ഇ​ത്തി​ഹാ​ദ് അ​ത് 49 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​യാ​ൽ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ പ്രൊ​മോ​ട്ട​റാ​യ ന​രേ​ഷ് ഗോ​യ​ലി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​രി​പ​ക്ഷ ഓ​ഹ​രി ഇ​ല്ലാ​താ​കും. ഗോ​യ​ലി​നെ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി ഏ​റ്റെ​ടു​ക്കാ​നാ​ണ് യു​എ​ഇ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ത്തി​ഹാ​ദി​ന്‍റെ ശ്ര​മ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

നി​ല​വി​ൽ 51 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള ഗോ​യ​ലി​ന് അ​ത് 20 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന്‍റെ​യും ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ​യും ഓ​ഹ​രി​ക​ൾ ക​യ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.