ക​ർ​ണാ​ട​ക പി​ടി​ക്കാ​ൻ ബി​ജെ​പി വാ​രി​യെ​റി​ഞ്ഞ​ത് 122 കോ​ടി; ത്രി​പു​ര​യ്ക്ക് ഏ​ഴു കോ​ടി
Thursday, January 17, 2019 5:00 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ജെ​പി ചെ​ല​വി​ട്ട​ത് 122 കോ​ടി രൂ​പ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മു​ന്പാ​കെ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്റ്റാ​ർ കാ​ന്പ​യ്ന​ർ​മാ​ർ, മീ​ഡി​യ, പ്ര​ചാ​ര​ണം, ഹെ​ലി​ക്കോ​പ്റ്റ​ർ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും യാ​ത്ര എ​ന്നി​വ​യ്ക്കു ചെ​ല​വാ​യ പ​ണ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ് ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​വി​ടെ ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യെ​ങ്കി​ലും സ​ഖ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 14 കോ​ടി രൂ​പ​യും ബി​ജെ​പി ചെ​ല​വ​ഴി​ച്ചു. മേ​ഘാ​ല​യ-3.8 കോ​ടി രൂ​പ, ത്രി​പു​ര-6.96 കോ​ടി, നാ​ഗാ​ലാ​ൻ​ഡ്-3.36 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണു ചെ​ല​വ​ഴി​ച്ച പ​ണ​ത്തി​ന്‍റെ ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.