ആൽത്തറയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: അന്വേഷണം ഊർജിതം
Thursday, January 17, 2019 11:47 AM IST
കൊ​ല്ലം: ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കഴിഞ്ഞ രാ​ത്രി 12 ഓ​ടെ ശാ​സ്താം​കോ​ട്ട പ​ഴ​യ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പ​ത്തെ ആ​ൽ​ത്ത​റ​യി​ലാ​ണ് തു​ണി​യി​ൽ പൊ​തി​ഞ്ഞ ​നി​ല​യി​ൽ നാ​ലു​ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ കാ​ണ​പ്പെ​ട്ട​ത്.

നാ​ട്ടു​കാ​ർ വി​വ​രമറിയിച്ചതോടെ പോ​ലീ​സെ​ത്തി കു​ട്ടി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​യെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്.

കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്തു​ള്ള വ്യാ​പാ​ര ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മ​റ്റും സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.