മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Thursday, January 17, 2019 7:40 PM IST
പ​ഞ്ച്കു​ല: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹിം സിം​ഗി​നു ജീ​വ​പ​ര്യ​ന്തം ത​ട​വ്. ഗു​ർ​മീ​തി​ന്‍റെ ഉ​റ്റ സ​ഹാ​യി​ക​ളും കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളു​മാ​യ മ​റ്റ് മൂ​ന്നു പേ​രെ​യും കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. ഹ​രി​യാ​ന​യി​ലെ പ​ഞ്ച്കു​ല പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലു​ള്ള ഗു​ർ​മീ​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ശി​ക്ഷാ വി​ധി കേ​ട്ട​ത്. അ​നു​യാ​യി​ക​ളാ​യ യു​വ​തി​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ 20 വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ​യാ​ണ് ഗു​ർ​മീ​ത് അ​നു​ഭ​വി​ച്ചു​വ​രു​ന്ന​ത്. റോ​ത്ത​ക്കി​ലെ സു​നാ​രി​യ ജ​യി​ലി​ലാ​ണ് ഗു​ർ​മീ​ത് ഇ​പ്പോ​ഴു​ള്ള​ത്.

2002 ഒ​ക്ടോ​ബ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ രാം ​ച​ന്ദ​ർ ഛത്ര​പ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​നെ ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പൂ​രാ സ​ച്ച് എ​ന്ന പ​ത്ര​ത്തി​ൽ ഗു​ർ​മീ​ത് റാം ​റ​ഹിം സിം​ഗി​നെ​തി​രേ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടാ​യി​രു​ന്നു ഛത്ര​പ​തി​യെ വ​ധി​ക്കാ​ൻ കാ​ര​ണം.

സി​ർ​സ​യി​ലെ ദേ​ര ആ​സ്ഥാ​ന​ത്ത് സ്ത്രീ​ക​ളെ റാം ​റ​ഹിം സിം​ഗ് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. 2006 ൽ ​കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റി. കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ റാം ​റ​ഹിം സിം​ഗാ​യി​രു​ന്നു. ഗു​ർ​മീ​തി​ന്‍റെ ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ച്കു​ല​യി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.