ഇക്കളിക്ക് അഴി മതി; സായ് ഡയറക്ടർ അഴിമതിക്കേസിൽ അറസ്റ്റിൽ
Thursday, January 17, 2019 9:55 PM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കേ​സി​ൽ സ്പോ​ർ​ട്സ് അ​ഥോ​റി​ട്ടി ഓ​ഫ് ഇ​ന്ത്യ (സാ​യ്) ഡ​യ​റ​ക്ട​ർ എ​സ്.​കെ ശ​ർ​മ​യ​ട​ക്കം ആ​റു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. ശ​ർ​മ​യെ കൂ​ടാ​തെ ജൂ​നി​യ​ർ അ​ക്കൗ​ണ്ട​സ് ഓ​ഫീ​സ​ർ ഹ​രീ​ന്ദ​ർ പ്ര​സാ​ദ്, സൂ​പ്പ​ർ​വൈ​സ​ർ ല​ളി​ത് ജോ​ളി, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വി.​കെ ശ​ർ​മ, സ്വ​കാ​ര്യ ക​രാ​റു​കാ​ര​ൻ മാ​ൻ​ദീ​പ് അ​ഹൂ​ജ, ഇ​യാ​ളു​ടെ ജീ​വ​ന​ക്കാ​ര​ൻ യൂ​നി​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡ​ൽ​ഹി​യി​ലെ ലോ​ധി റോ​ഡി​ലു​ള്ള സാ​യ് ആ​സ്ഥാ​ന​ത്ത് സി​ബി​ഐ റെ​യ്ഡ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലെ സാ​യ് കേ​ന്ദ്ര ഓ​ഫീ​സി​ലെ​ത്തി​യ സി​ബി​ഐ പ്ര​ദേ​ശം സീ​ൽ ചെ​യ്തു. ഇ​തി​നു ശേ​ഷ​മാ​യി​രു​ന്നു റെ​യ്ഡ്. അ​ഴി​മ​തി ന​ട​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 19 ല​ക്ഷ​ത്തി​ന്‍റെ ബി​ൽ മൂ​ന്ന് ശ​ത​മാ​നം ക​മ്മീ​ഷ​ൻ വാ​ങ്ങി മാ​റ്റി​ന​ൽ​കി​യെ​ന്നു പ​രാ​തി​യി​ൽ പ​റ‍​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.