പ്രാ​ണ​ന​ല്ലെ ക​ള​യ​ല്ലേ...; നാ​ലാ​മ​തും പെ​ൺ​കു​ഞ്ഞ്, ഉ​പേ​ക്ഷി​ക്കാ​ൻ ദ​ന്പ​തി​ക​ളു​ടെ ശ്ര​മം
Thursday, January 17, 2019 10:05 PM IST
പ​റ​വൂ​ർ: നാ​ലാ​മ​തും പെ​ൺ​കു​ഞ്ഞു ജ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്നു നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞു ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും പോ​ലീ​സും ചേ​ർ​ന്നു കു​ട്ടി​യെ​യും അ​മ്മ​യെ​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ ഏ​ൽ​പി​ച്ചു. നേ​പ്പാ​ൾ സ്വ​ദേ​ശി ലോ​ഗ് ബ​ഹ​ദൂ​റും ഭാ​ര്യ ജാ​ന​കി​യു​മാ​ണ് പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ചാ​ലാ​ക്ക​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണു ലോ​ഗ് ബ​ഹ​ദൂ​ർ. വ​ർ​ഷ​ങ്ങ​ളാ​യി മു​ന​മ്പ​ത്താ​ണു താ​മ​സം. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളി​ൽ ഇ​ള​യ​തി​നു ര​ണ്ട​ര വ​യ​സു പ്രാ​യ​മേ​യു​ള്ളൂ. നാ​ലാ​മ​തു ജാ​ന​കി ഗ​ർ​ഭി​ണി ആ​യ​പ്പോ​ൾ ചെ​റാ​യി​യി​ലെ ഒ​രു ഡോ​ക്ട​റെ കാ​ണു​ക​യും എ​ന്തു കു​ട്ടി​യാ​ണെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡോ​ക്ട​ർ ആ​ൺ​കു​ട്ടി​യാ​ണെ​ന്നു പ​റ​ഞ്ഞെ​ന്നാ​ണു ലോ​ഗ് ബ​ഹ​ദൂ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വീ​ട്ടി​ലാ​യി​രു​ന്നു പ്ര​സ​വം. പെ​ൺ​കു​ഞ്ഞാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ദ​ന്പ​തി​ക​ൾ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. ഇ​ത​റി​ഞ്ഞ ആ​ശാ വ​ർ​ക്ക​ർ​മാ​ര്‍ കു​ടും​ബ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ൽ​സ ന​ൽ​കാ​ൻ മാ​താ​പി​താ​ക്ക​ൾ സ​മ്മ​തി​ച്ചി​ല്ല.

ത​ന്‍റെ വ​രു​മാ​നം കൊ​ണ്ടു നാ​ലു പെ​ൺ​കു​ഞ്ഞു​ങ്ങ​ളെ പോ​റ്റാ​നാ​വി​ല്ലെ​ന്നാ​ണു ലോ​ഗ് ബ​ഹ​ദൂ​ർ പ​റ​ഞ്ഞ​ത്. വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി. മാ​താ​പി​താ​ക്ക​ൾ കു​ഞ്ഞി​നെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ചു. അ​വ​രെ​ത്തി അ​മ്മ​യെ​യും കു​ട്ടി​യെ​യും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.