വിശദീകരിക്കാം; കൂടുതൽ സമയം വേണമെന്ന് ശബരിമല തന്ത്രി
Friday, January 18, 2019 1:36 PM IST
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ വിശദീകരണം നൽകാൻ തന്ത്രി കണ്ഠരര് രാജീവര് കൂടുതൽ സമയം ദേവസ്വം ബോർഡിനോട് തേടി. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ദേവസ്വം ബോർഡ് തന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നത്. ആ സമയപരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സമയം തേടാൻ തന്ത്രി തീരുമാനിച്ചത്.

ബിന്ദുവും കനകദുർഗയും ശബരിമലയിൽ പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ച ഉടൻ തന്ത്രി നടയടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ശുദ്ധികലശം നടത്തിയ ശേഷമാണ് നട തുറന്നത്. തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ദേവസ്വം ബോർഡ് വിശദീകരണം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.