ആ​ദ്യം "ഡെ​ഡ്’​ബോ​ൾ, പി​ന്നെ "​കി​ല്ല​ർ’​ബോ​ൾ; ധോ​ണി-​ഭു​വി ത​ന്ത്ര​ത്തി​ൽ വീ​ണ​ത് ഫി​ഞ്ച്
Friday, January 18, 2019 2:38 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ താ​ര​മാ​യ​ത് ലെ​ഗ്സ്പി​ന്ന​ർ യു​സ്വേ​ന്ദ്ര ചാ​ഹ​ലാ​യി​രു​ന്നെ​ങ്കി​ലും, ഏ​വ​രു​ടെ​യും ശ്ര​ദ്ധ നേ​ടി​യ​ത് പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ്. ത​ന്‍റെ ര​ണ്ടാം ഓ​വ​റി​ൽ ഓ​സീ​സ് ഓ​പ്പ​ണ​ർ അ​ല​ക്സ് കാ​രി​യെ വീ​ഴ്ത്തി​യ ഭു​വ​നേ​ശ്വ​ർ ഇ​ന്ത്യ​ക്കു മി​ക​ച്ച തു​ട​ക്കം ന​ൽ​കി.

ഇ​തി​നു​ശേ​ഷം ആ​ര​ണ്‍ ഫി​ഞ്ച് നി​ല​യു​റ​പ്പി​ച്ചു ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കാ​ൻ ഭു​വി പ്ര​യോ​ഗി​ച്ച ത​ന്ത്ര​മാ​ണ് ഏ​റെ ച​ർ​ച്ച​യാ​കു​ന്ന​ത്. ഫി​ഞ്ചി​നു​നേ​രെ അ​സാ​ധാ​ര​ണ​മാ​യ വി​ധ​ത്തി​ൽ ക്രീ​സി​നു പു​റ​ത്തു​നി​ന്ന് ഭു​വി പ​ന്തെ​റി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​കാ​ൽ അ​ന്പ​യ​റി​നും പി​ന്നി​ലാ​ണ് കു​ത്തി​യ​ത്.

ഒ​ന്നും മ​ന​സി​ലാ​കാ​തെ ഫി​ഞ്ച് വി​ക്ക​റ്റി​നു മു​ന്നി​ൽ​നി​ന്നു മാ​റി. അ​ന്പ​യ​ർ പ​ന്ത് ഡെ​ഡ് ബോ​ൾ വി​ളി​ക്കു​ക​യും ചെ​യ്തു. അ​ന്പ​യ​റി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ഭു​വി പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ഒ​രു മാ​റ്റ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ അ​ടു​ത്ത പ​ന്ത് ഫ​ലം​ക​ണ്ടു. ഭു​വ​നേ​ശ്വ​റി​ന്‍റെ പ​ന്തി​നു മു​ന്നി​ൽ കു​രു​ങ്ങി ഫി​ഞ്ച് പു​റ​ത്ത്.

ഇ​തി​നു​ശേ​ഷം ഗ്രൗ​ണ്ടി​ലെ കാ​മ​റാ​മാ​ൻ​മാ​രാ​ണ് ഇ​ന്ത്യ​യു​ടെ ത​ന്ത്രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡെ​ഡ് ബോ​ളാ​യ പ​ന്ത് എ​റി​യു​ന്ന​തി​നു മു​ന്പാ​യി ഭു​വി വി​ക്ക​റ്റ് കീ​പ്പ​ർ എം.​എ​സ്.​ധോ​ണി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ക്രീ​സി​നു പി​ന്നി​ൽ​നി​ന്ന് ഭു​വി പ​ന്തെ​റി​യു​ന്ന​ത്. ധോ​ണി-​ഭു​വ​നേ​ശ്വ​ർ ച​ർ​ച്ച​യു​ടെ വീ​ഡി​യോ ക്രി​ക്ക​റ്റ് ഡോ​ട്ട് കോം ​ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. പ​ര​ന്പ​ര​യി​ലെ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ലും ഭു​വ​നേ​ശ്വ​റാ​ണ് ഫി​ഞ്ചി​നെ വീ​ഴ്ത്തി​യ​ത്.

ഇ​തി​നു​ശേ​ഷം ഗ്ലെ​ൻ മാ​ക്സ്വെ​ല്ലി​നെ പു​റ​ത്താ​ക്കു​ന്ന​തി​നാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ​ടു​ത്ത ക്യാ​ച്ചും മ​ത്സ​ര​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.