ചെ​ന്നൈ സി​റ്റി കു​തി​പ്പ് തു​ട​രു​ന്നു; ഐ​സ്വാ​ളി​നെ തോ​ൽ​പ്പി​ച്ചു
Saturday, January 19, 2019 2:24 AM IST
കോ​യ​മ്പ​ത്തൂ​ർ: ഐ ​ലീ​ഗി​ൽ ചെ​ന്നൈ സി​റ്റി കു​തി​പ്പ് തു​ട​രു​ന്നു. കോ​യ​മ്പ​ത്തൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ 4-3ന് ​ഐ​സ്വാ​ൾ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് ചെ​ന്നൈ ര​ണ്ടു ഗോ​ളു​ക​ൾ വ​ഴ​ങ്ങി​യ​ത്.

സോ​മിം​ഗ്‌​മാ​വി​യ​യി​ലൂ​ടെ(37-ാം മി​നി​റ്റ്) ഐ​സ്വാ​ളാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി സാ​ന്ത്രോ റോ​ഡ്രി​ഗ്വ​സും(28,69) പെ​ഡ്രോ മാ​ൻ​സി​യും(60,80) ചെ​ന്നൈ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ഇ​ഞ്ചു​റി ടൈ​മി​ൽ ഇ​സാ​ക് വ​ൻ​ല​ൽ​റു​ഫെ​ല(91), ലാ​ൽ​ഖ്വ​പു​യി​മാ​വി​യ(92) എ​ന്നി​വ​ർ ഐ​സ്വാ​ൾ എ​ഫ്സി​യു​ടെ തോ​ൽ​വി ഭാ​രം കു​റ​ച്ചു.

13 ക​ളി​ക​ളി​ൽ 30 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ചെ​ന്നൈ. ഐ​സ്വാ​ൾ എ​ഫ്സി പ​ത്താം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.