ഫ്ളി​പ്കാ​ർ​ട്ടി​ലും ആ​മ​സോ​ണി​ലും റി​പ്പ​ബ്ളി​ക് ഡേ ​സെ​യി​ൽ; വ​ൻ ഓ​ഫ​റു​ക​ൾ
Saturday, January 19, 2019 5:05 AM IST
മും​ബൈ: റി​പ്പ​ബ്ളി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ സെ​യി​ലു​മാ​യി ഓ​ണ്‍​ലൈ​ൻ വി​പ​ണ​ന രം​ഗ​ത്തെ പ്ര​മു​ഖ​ർ. ഫ്ളി​പ്കാ​ർ​ട്ട്, ആ​മ​സോ​ണ്‍ എ​ന്നി​വ​ർ വി​ൽ​പ്പ​ന ദി​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ആ​മ​സോ​ണി​ലും ഫ്ളി​പ്കാ​ർ​ട്ടി​ലും വി​ൽ​പ്പ​ന ആ​രം​ഭി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഇ​രു ക​ന്പ​നി​ക​ളും ന​ട​ത്തു​ന്ന പ്ര​ധാ​ന വി​ൽ​പ്പ​ന​യാ​ണി​ത്.

മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്ടോ​പ്, ടാ​ബ്‌ലെ​റ്റ്, മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ൾ എ​ന്നി​വ​യ്ക്കു വ​ൻ വി​ല​ക്കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​രു ക​ന്പ​നി​ക​ളും ന​ൽ​കു​ന്ന വാ​ഗ്ദാ​നം. കൂ​ടാ​തെ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ങ്കു​ക​ളു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഫ്ളി​പ്കാ​ർ​ട്ടി​ൽ ജ​നു​വ​രി 22നും ​ആ​മ​സോ​ണി​ൽ ജ​നു​വ​രി 23നും ​ഡി​സ്കൗ​ണ്ട് വി​ൽ​പ്പ​ന അ​വ​സാ​നി​ക്കും.

ഓ​ണ​ർ, ഹു​വാ​യ്, റെ​ഡ്മി, സാം​സം​ഗ്, ആ​പ്പി​ൾ, നോ​ക്കി​യ ഫോ​ണു​ക​ൾ​ക്ക് വി​ൽ​പ്പ​ന ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ ഡി​സ്കൗ​ണ്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. 7000 രൂ​പ വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ഇ​എം​ഐ​യും എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളും ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.