ട്രം​പ്-​കിം ര​ണ്ടാം കൂ​ടി​ക്കാ​ഴ്ച ഫെ​ബ്രു​വ​രി​യി​ൽ; വി​യ​റ്റ്നാം വേ​ദി
Saturday, January 19, 2019 5:30 AM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ലു​ള്ള അ​ടു​ത്ത ഉ​ച്ച​കോ​ടി ഫെ​ബ്രു​വ​രി അ​വ​സാ​നം ന​ട​ക്കും. ഉ​ച്ച​കോ​ടി ന​ട​ന്നാ​ലും ഉ​ത്ത​ര​കൊ​റി​യ​യ്ക്കെ​തി​രാ​യ ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. മു​തി​ർ​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ ആ​ണ​വ ഇ​ട​നി​ല​ക്കാ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​സ്താ​വ​ന.

കി​മ്മി​ന്‍റെ വ​ലം​കൈ​യാ​യി അ​റി​യ​പ്പെ​ടു​ന്ന മു​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ മേ​ധാ​വി കിം ​യോം​ഗ് ചോ​ൾ വാ​ഷിം​ഗ്ട​ണി​ലെ​ത്തി ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കി​മ്മി​ന്‍റെ ക​ത്ത് അ​ദ്ദേ​ഹം ട്രം​പി​നു കൈ​മാ​റി. കൂ​ടി​ക്കാ​ഴ്ച ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ട്രം​പും കി​മ്മും നി​ര​വ​ധി ക​ത്തി​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ സിം​ഗ​പ്പൂ​രി​ലാ​യി​രു​ന്നു കി​മ്മും ട്രം​പും ആ​ദ്യ ഉ​ച്ച​കോ​ടി ന​ട​ത്തി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ മു​ഖാ​മു​ഖ​മി​രു​ന്ന ആ ​കൂ​ടി​ക്കാ​ഴ്ച ച​രി​ത്ര​മാ​യി​രു​ന്നു. ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന് ഇ​രു നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​മ്മ​തി​ച്ചു. എ​ന്നാ​ൽ യു​എ​സ്-​കൊ​റി​യ ബ​ന്ധം അ​ത്ര മെ​ച്ച​പ്പെ​ട്ടി​ല്ല.

അ​തേ​സ​മ​യം, ട്രം​പും കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ലു​ള്ള അ​ടു​ത്ത ഉ​ച്ച​കോ​ടി​യു​ടെ വേ​ദി വി​യ​റ്റ്നാ​മി​ലെ ഡാ ​നാം​ഗ് ന​ഗ​ര​മാ​യി​രി​ക്കു​മെ​ന്നു വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് റി​പ്പോ​ർ​ട്ടു ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.