ബു​ല​ന്ദ്ഷ​ഹ​ർ അ​ക്ര​മം; സു​ബോ​ധ് കു​മാ​റി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ച്ച് യു​പി പോ​ലീ​സ്
Saturday, January 19, 2019 11:05 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗോ​ര​ക്ഷ​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് കു​മാ​ർ സിം​ഗി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം ന​ൽ​കി പോ​ലീ​സ്. 70 ല​ക്ഷം രൂ​പ​യാ​ണ് സു​ബോ​ധ് കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് യുപി പോ​ലീ​സ് കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ മൂ​ന്നി​ന് ബു​ല​ന്ദ്ഷ​ഹ​റി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​ലാ​ണ് സു​ബോ​ധ് കു​മാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വി​ടെ 25 പ​ശു​ക്ക​ളു​ടെ ജഡം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ പോ​ലീ​സി​നു നേ​രെ ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ ക​ല്ലേ​റി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബോ​ധ് കു​മാ​ർ സിം​ഗിനു പരിക്കേറ്റിരുന്നു. തുടർന്നു സുബോധ് കുമാറിനെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഒ​രു സം​ഘം പി​ന്തു​ട​ർ​ന്ന് എ​ത്തി വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.