അതുക്കും മേലേ; ശബരിമലയിൽ ഒരുപാട് സ്ത്രീകൾ പോയെന്ന് മന്ത്രി ജയരാജൻ
Saturday, January 19, 2019 11:52 AM IST
തിരുവനന്തപുരം: ശബരിമലയിൽ 51 സ്ത്രീകളല്ല അതിലും കൂടുതൽ പേർ എത്തി ദർശനം നടത്തിയെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്‍റെ കൈവശമുള്ള രേഖകൾ വച്ചാണ് സുപ്രീംകോടതിയിൽ 51 യുവതികൾ കയറിയെന്ന് അറിയിച്ചത്. എന്നാൽ അതിൽ കൂടുതൽ ഭക്തർ ദർശനം നടത്തിയെന്നുള്ളതാണ് വസ്തുത. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിലനിൽക്കുന്നിടത്തോളം ശബരിമലയിൽ പോകാൻ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾ അവകാശമില്ലേയെന്നും അത് ആർക്കെങ്കിലും തടയാൻ കഴിയുമോ എന്നും ഇ.പി.ജയരാൻ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.