മലേഷ്യൻ ഓപ്പണ്‍: സൈന സെമിയിൽ പുറത്ത്
Saturday, January 19, 2019 12:07 PM IST
ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ സീരീസ് ബാഡ്മിന്‍റണിൽ നിന്നും മുൻ ചാന്പ്യൻ സൈന നെഹ് വാൾ പുറത്തായി. സെമിഫൈനലിൽ ലോക ചാന്പ്യൻ സ്പെയിന്‍റെ കരോളിന മാരിനോടാണ് സൈന അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകൾക്ക് തന്നെ സൈന തോൽവി സമ്മതിച്ചു. സ്കോർ: 21-16, 21-13.

തകർപ്പൻ ഫോമിലായിരുന്ന സ്പാനിഷ് താരത്തോട് ആദ്യ ഗെയിമിൽ സൈന പൊരുതി നിന്നെങ്കിലും രണ്ടാം ഗെയിമിൽ കാര്യമായ ചെറുത്തുനിൽപ്പ് ഉണ്ടായില്ല. കഴിഞ്ഞ ലോക ചാന്പ്യൻഷിപ്പിലും മാരിനോട് സൈന തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെ നേർക്കുനേർ പോരാട്ടത്തിൽ മാരിൻ 6-5 എന്ന നിലയിൽ മുന്നിലെത്തുകയും ചെയ്തു.

ക്വാർട്ടറിൽ ജപ്പാൻ സൂപ്പർ താരം നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് സൈന സെമി ബർത്ത് നേടിയത്. എന്നാൽ ക്വാർട്ടറിലെ മികവ് സൈനയ്ക്ക് സെമിയിൽ തുടരാൻ കഴിയാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.