സ്ത്രീപ്രവേശന ലിസ്റ്റ്: സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി
Saturday, January 19, 2019 12:13 PM IST
തിരുവനന്തപുരം: ശബരിമലയിൽ പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള 51 സ്ത്രീകൾ ദർശനം നടത്തിയെന്ന കണക്കിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സുപ്രീംകോടതിയിൽ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കണക്ക് നൽകിയത്. ഇതിൽ ഒരു ആശയക്കുഴപ്പമില്ലെന്നും എല്ലാവർക്കും പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതിയിൽ നൽകിയ കണക്ക് ശരിയാണെന്ന് മന്ത്രി കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.