വ​ഞ്ചി​യൂ​ർ കോ​ട​തി വ​ള​പ്പി​ൽ സം​ഘ​ർ​ഷം
Saturday, January 19, 2019 4:06 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി വ​ള​പ്പി​ൽ സം​ഘ​ർ​ഷം. എ​ടി​എം കേ​സി​ലെ പ്ര​തി​യാ​യ റു​മേ​നി​യ​ൻ പൗ​ര​നു​വേ​ണ്ടി ജാ​മ്യ​മെ​ടു​ക്കാ​നെ​ത്തി​യ ഇ​ട​നി​ല​ക്കാ​രും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലാ​ണ് സം​ഘ​ർ​മു​ണ്ടാ​യ​ത്.

അ​ഭി​ഭാ​ഷ​ക​രെ കൈ​യേ​റ്റം ചെ​യ്‌​ത തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ൻ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വി​ടെ ക്യാ​ന്പ് ചെ​യ്യു​ന്ന​ത്.

എ​ടി​എം ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​യ റു​മേ​നി​യ​ൻ പൗ​ര​ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ആ​രു​ടെ​യെ​ങ്കി​ലും ക​രം​തീ​ർ​ന്ന ര​സീ​ത് ഇ​ല്ലാ​ത്ത​താ​ണ് വി​ന​യാ​യ​ത്.

ഇ​തോ​ടെ​യാ​ണ് റു​മേ​നി​യ​ൻ പൗ​ര​നെ ജ​യി​ലി​ൽ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട അ​ഭി​ജി​ത്ത് ഇ​യാ​ളെ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ എ​ത്തി​യ​ത്. അ​ഭി​ഭാ​ഷ​ക​രും അ​ഭി​ജി​ത്തും ത​മ്മി​ൽ ജാ​മ്യ​വ്യ​വ​സ്ഥ​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.