യു​ദ്ധ​വാ​ഹ​ന​ത്തി​ന്‍റെ ശേ​ഷി പ​രി​ശോ​ധി​ച്ചു മോ​ദി; വ​ജ്ര​യു​ടെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ
Saturday, January 19, 2019 5:28 PM IST
ഹ​സി​ര(​സൂ​റ​റ്റ്): യു​ദ്ധ​വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കെ 9 ​വ​ജ്ര 155 എം​എം എ​ന്ന യു​ദ്ധ​വാ​ഹ​ന​ത്തി​ലാ​ണ് മോ​ദി ഡ്രൈ​വിം​ഗി​നു ശ്ര​മി​ച്ച​ത്.

മോ​ദി കെ 9 ​വ​ജ്ര​യി​ൽ സ​ഞ്ച​രി​ക്കു​ന്ന വീ​ഡി​യോ എ​എ​ൻ​ഐ വാ​ർ​ത്ത ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടു. വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ലാ​ർ​സ​ണ്‍ ആ​ൻ​ഡ് ടൂ​ബ്രോ ക​ന്പ​നി​യു​ടെ ആ​യു​ധ നി​ർ​മാ​ണ​ശാ​ല ഹ​സി​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ​യാ​ണ് മോ​ദി വ​ജ്ര​യി​ൽ ക​യ​റി​യ​ത്. ലാ​ർ​സ​ണ്‍ ആ​ൻ​ഡ് ടൂ​ബ്രോ (എ​ൽ​ആ​ൻ​ഡ്ടി) യാ​ണു വ​ജ്ര​യു​ടെ നി​ർ​മാ​താ​ക്ക​ൾ. 4500 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലാ​ണു പ​ദ്ധ​തി.

ത​നി​യെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൊ​വി​റ്റ്സ​ർ (യു​ദ്ധ​രം​ഗ​ത്ത് ഷെ​ല്ലു​ക​ൾ വി​ക്ഷേ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്ക്) ആ​ണ് കെ9 ​വ​ജ്ര. 28 മു​ത​ൽ 38 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​ത്തി​ലേ​ക്ക് കെ 9 ​വ​ജ്ര​യ്ക്ക് കൃ​ത്യ​മാ​യി വെ​ടി​വ​യ്ക്കാ​ൻ സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.