റ​ഫാ​ലി​ൽ ഉ​ത്ത​രം പ​റ​യൂ, അ​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ക​ള്ള​നെ​ന്നു വി​ളി​ക്കും; മോ​ദി​യോ​ട് സി​ൻ​ഹ
Saturday, January 19, 2019 8:15 PM IST
കോ​ൽ​ക്ക​ത്ത: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ബി​ജെ​പി നേ​താ​വ് ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ. പ്ര​ധാ​ന​മ​ന്ത്രി ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ല്ലെ​ങ്കി​ൽ ചൗ​ക്കി​ദാ​ർ ചോ​ർ ഹെ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്ന മു​റ​വി​ളി ഇ​നി​യും കേ​ൾ​ക്കേ​ണ്ടി​വ​രു​മെ​ന്നും സി​ൻ​ഹ പ​റ​ഞ്ഞു.

126 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി 36 എ​ണ്ണം വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​ന്‍റെ കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി മോ​ദി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ദി ​ഹി​ന്ദു ദി​ന​പ്പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി സി​ൻ​ഹ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഴ​യ ക​രാ​ർ റ​ദ്ദാ​ക്കി​യ മോ​ദി​യു​ടെ ന​ട​പ​ടി​യി​ലൂ​ടെ ഒ​രു വി​മാ​ന​ത്തി​ന്‍റെ വി​ല​യി​ൽ 41 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​​ന്ധി​യു​ടെ ചൗ​ക്കി​ദാ​ർ ചോ​ർ ഹെ ​എ​ന്ന പ്ര​യോ​ഗം ക​ട​മെ​ടു​ത്താ​യി​രു​ന്നു സി​ൻ​ഹ​യു​ടെ വി​മ​ർ​ശ​നം. താ​ൻ ഉ​ള്ള​കാ​ര്യം വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​മെ​ന്നും ബി​ജെ​പി​ക്കു നേ​രെ തി​രി​ച്ചു​വ​ച്ച ക​ണ്ണാ​ടി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും റാ​ലി​യി​ൽ ബി​ജെ​പി നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​നി​ൽ അം​ബാ​നി​ക്കു നേ​ട്ട​മു​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മോ​ദി സ​ർ​ക്കാ​ർ പ​ഴ​യ ക​രാ​ർ റ​ദ്ദാ​ക്കി 59,000 കോ​ടി രൂ​പ​യു​ടെ പു​തി​യ ക​രാ​ർ ഫ്രാ​ൻ​സു​മാ​യി ഒ​പ്പി​ട്ട​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വാ​ദി​ക്കു​ന്ന​ത്. നേ​ര​ത്തെ, ശി​വ​സേ​നാ അ​ധ്യ​ക്ഷ​ൻ ഉ​ദ്ദ​വ് താ​ക്ക​റെ​യും റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൗ​ക്കി​ദാ​ർ ചോ​ർ ഹെ ​എ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​യോ​ഗം ക​ട​മെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.