രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ പാ​ക്കി​സ്ഥാ​നു ക​ഴി​ഞ്ഞി​ല്ല, മോ​ദി​ക്കു സാ​ധി​ച്ചു: കേ​ജ​രി​വാ​ൾ
Saturday, January 19, 2019 9:46 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സം​ഘ​ടി​പ്പി​ച്ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ റാ​ലി​യി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. 70 വ​ർ​ഷ​മാ​യി പാ​ക്കി​സ്ഥാ​നു സാ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത ഇ​ന്ത്യ​യെ വി​ഭ​ജി​ക്കു​ക എ​ന്ന ല​ക്ഷ്യം അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്കും സാ​ധി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി പി​ന്തു​ട​രു​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്. 70 വ​ർ​ഷം ശ്ര​മി​ച്ചി​ട്ടും പാ​ക്കി​സ്ഥാ​നു ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്തോ, അ​താ​ണ് അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും ചെ​യ്ത​ത്. അ​വ​ർ രാ​ജ്യ​ത്തെ വി​ഭ​ജി​ച്ചു- അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ വി​ഭ​ജി​ക്കു​ക എ​ന്ന​ത് പാ​ക്കി​സ്ഥാ​ന്‍റെ സ്വ​പ്ന​മാ​ണ്. മ​ത​ത്തി​ന്‍റെ​യും ഭാ​ഷ​യു​ടെ​യും പേ​രി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച്, ജ​ന​ങ്ങ​ളി​ൽ ശ​ത്രു​ത സൃ​ഷ്ടി​ക്കു​ന്ന അ​തേ ദി​ശ​യി​ലേ​ക്കാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ പോ​കു​ന്ന​തെ​ന്നും കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.