ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ച​നി​ല​യി​ൽ; ആ​ത്മ​ഹ​ത്യ​യെ​ന്നു സം​ശ​യം
Saturday, January 19, 2019 11:49 PM IST
കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പ​ത്തൂ​രി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ടും​ബ​നാ​ഥ​ൻ, അ​മ്മ, ഭാ​ര്യ, ര​ണ്ടു കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് ആ​ള​ന​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ വീ​ടി​നു സ​മീ​പ​മെ​ത്തി നോ​ക്കി​യ​പ്പോ​ൾ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​റ്റു നാ​ലു പേ​ർ കൂ​ടി മ​രി​ച്ച​താ​യി തി​രി​ച്ച​റി​ഞ്ഞു. ത​റ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മ​റ്റു മൃ​ത​ദേ​ഹ​ങ്ങ​ൾ.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു വി​ഷം കൊ​ടു​ത്ത​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.