വി​ല്ലി​സ് പ്ലാ​സ​യു​ടെ ഇ​ര​ട്ട​ഗോ​ളി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന് ജ​യം
Sunday, January 20, 2019 2:26 AM IST
വാ​സ്കോ: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന് ജ​യം. നെ​റോ​ക്ക​യെ 2-1ന് ​ച​ർ​ച്ചി​ൽ തോ​ൽ​പ്പി​ച്ചു. വി​ല്ലി​സ് പ്ലാ​സ​യു​ടെ ഇ​ര​ട്ട ഗോ​ളി​ന്‍റെ മി​ക​വി​ലാ​ണ് ച​ർ​ച്ചി​ലി​ന്‍റെ ജ​യം.

വാ​ർ​ണി ക​ല്ലോ​ന്‍റെ(24) ഗോ​ളി​ൽ നെ​റോ​ക്ക​യാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​വ​സാ​ന നി​മിഷ​ത്തെ മി​ന്നു​ന്ന പോ​രാ​ട്ട​ത്തി​ൽ ച​ർ​ച്ചി​ൽ ക​ളി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. 85, 91 മി​നി​റ്റു​ക​ളി​ലാ​ണ് പ്ലാ​സ വ​ല​കു​ലു​ക്കി​യ​ത്.

ലീ​ഗി​ൽ 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 25 പോ​യി​ന്‍റു​മാ​യി ച​ർ​ച്ചി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും 21 പോ​യി​ന്‍റോ​ടെ ഗോ​കു​ലം അ​ഞ്ചാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.