മെ​ൽ​ബ​ണ്‍ പാ​ർ​ക്കി​ൽ "​തി​ണ്ണ​മി​ടു​ക്ക്’ കാ​ട്ടി ബാ​ർ​ട്ടി; അ​ട്ടി​മ​റി, ഷ​റ​പ്പോ​വ പു​റ​ത്ത്
Sunday, January 20, 2019 10:23 AM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ വീ​ണ്ടും അ​ട്ടി​മ​റി. അ​ഞ്ചു​വ​ട്ടം ഗ്രാ​ൻ​സ്ളാം ജേ​താ​വാ​യ മ​രി​യ ഷ​റ​പ്പോ​വ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യി. ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ബാ​ർ​ട്ടി​യാ​ണു മെ​ൽ​ബ​ണ്‍ പാ​ർ​ക്കി​ൽ മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റാ​യ ഷ​റ​പ്പോ​വ​യെ അ​ട്ടി​മ​റി​ച്ച​ത്. സ്കോ​ർ: 4-6, 6-1, 6-4.

ബാ​ർ​ട്ടി​യു​ടെ ആ​ദ്യ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പ്ര​വേ​ശ​മാ​ണി​ത്. 2009-ൽ ​യെ​ലേ​ന ഡോ​ക്കി​ച്ചി​നു​ശേ​ഷം ഒ​രു ഓ​സ്ട്ര​ലി​യ​ൻ താ​രം ഓ​സ്ട്ര​ലി​യ​ൻ ഓ​പ്പ​ണ്‍ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും ആ​ദ്യ​മാ​ണ്. ര​ണ്ടു​ത​വ​ണ വിം​ബി​ൾ​ഡ​ണ്‍ ജേ​താ​വാ​യ പെ​ട്ര ക്വി​റ്റോ​വ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ ബാ​ർ​ട്ടി​യു​ടെ എ​തി​രാ​ളി. അ​മേ​രി​ക്ക​യു​ടെ അ​മാ​ൻ​ഡ അ​നി​സി​മോ​വ​യെ കീ​ഴ​ട​ക്കി​യാ​ണ് ക്വി​റ്റോ​വ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നി​ല​വി​ലെ ജേ​താ​വ് ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി​യെ കീ​ഴ​ട​ക്കി​യാ​ണ് ഷ​റ​പ്പോ​വ നാ​ലാം റൗ​ണ്ടി​ലെ​ത്തി​യ​ത്. 2017-ൽ ​വി​ല​ക്കി​നു​ശേ​ഷം കോ​ർ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​ന്ന ഷ​റ​പ്പോ​വ​യു​ടെ വ​ൻ വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ 30-ാം സീ​ഡാ​യി​രു​ന്നു ഷ​റ​പ്പോ​വ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.