ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു; പ​ത്തു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.08 രൂ​പ കൂ​ടി, ഡീ​സ​ലി​ന് 3.01
Sunday, January 20, 2019 10:40 AM IST
കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ർ​ധി​ച്ചു. കൊ​ച്ചി​യി​ൽ ഇ​ന്നു പെ​ട്രോ​ൾ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ലി​ന് 69.03 രൂ​പ​യു​മാ​ണ് വി​ല. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.08 രൂ​പ​യും ഡീ​സ​ലി​ന് 3.01 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

അ​ന്താ​രാ​ഷ്ട്ര​വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ന്ത്യ മു​ഖ്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന ബ്ര​ൻ​ഡ് ക്രൂ​ഡി​ന്‍റെ വി​ല ബാ​ര​ലി​ന് 62.70 ഡോ​ള​റാ​യി. വി​ദേ​ശ​വി​പ​ണി​യി​ൽ ഒ​ക്ടോ​ബ​റി​ൽ 86.6 ഡോ​ള​ർ എ​ത്തി​യ​ശേ​ഷം ക്രൂ​ഡ് വി​ല കു​റ​ഞ്ഞെ​ങ്കി​ലും വീ​ണ്ടും ഉ​യ​രു​ന്ന പ്ര​വ​ണ​ത​യാ​ണു കാ​ണു​ന്ന​ത്.

കൂ​ടി​യ വി​ല​യി​ൽ​നി​ന്നു ക്രൂ​ഡി​ന്‍റെ വി​ല ഇ​ടി​ഞ്ഞെ​ങ്കി​ലും വി​ദേ​ശ​ത്തെ ഇ​ടി​വി​ന്‍റെ പ​കു​തി​യി​ൽ താ​ഴെ മാ​ത്ര​മേ ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വ് വ​രു​ത്തി​യി​ട്ടു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.