96-ാം വ​യ​സി​ൽ ഒ​ന്നാം റാ​ങ്ക്; കാ​ർ​ത്യാ​യ​നി​യ​മ്മ കോ​മ​ണ്‍​വെ​ൽ​ത്ത് ഗു​ഡ് വി​ൽ അം​ബാ​സി​ഡ​ർ
Sunday, January 20, 2019 12:08 PM IST
തി​രു​വ​ന​ന്ത​പു​രം: 96-ാം വ​യ​സി​ൽ പ​രീ​ക്ഷ എ​ഴു​തി ഒ​ന്നാം റാ​ങ്ക് നേ​ടി​യ കാ​ർ​ത്യാ​യ​നി​യ​മ്മ ഇ​നി കോ​മ​ണ്‍​വെ​ൽ​ത്ത് ലേ​ണിം​ഗി​ന്‍റെ ഗു​ഡ് വി​ൽ അം​ബാ​സി​ഡ​ർ. കോ​മ​ണ്‍​വെ​ൽ​ത്ത് ലേ​ണിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​സു​ബ്ര​മ​ണ്യം കാ​ർ​ത്യാ​യ​നി​യ​മ്മ​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

കോ​മ​ണ്‍​വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് കോ​മ​ണ്‍​വെ​ൽ​ത്ത് ലേ​ണിം​ഗ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്രാ​യ​ത്തെ തോ​ൽ​പ്പി​ച്ച​വ​രു​ടെ റാ​ങ്ക് നേ​ട്ടം കോ​മ​ണ്‍​വെ​ൽ​ത്ത് ജേ​ർ​ണ​ലു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള​ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ൽ കാ​ർ​ത്യാ​യ​നി​യ​മ്മ​യെ​യും ഉ​ൾ​പ്പെ​ടു​ത്തും.

സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ​യി​ലെ ഒ​ന്നാം റാ​ങ്ക് ജേ​താ​വാ​ണ് മു​ട്ടം സ്വ​ദേ​ശി​നി കാ​ർ​ത്യാ​യ​നി​യ​മ്മ. 96-ാം വ​യ​സി​ലാ​യി​രു​ന്നു റാ​ങ്ക് നേ​ട്ടം. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നാ​ലാം ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഇ​തു വി​ജ​യി​ച്ചാ​ൽ നാ​ലാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താം. കാ​ർ​ത്യാ​യ​നി​യ​മ്മ ഇ​പ്പോ​ൾ നാ​ലാം ക്ലാ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

അ​ക്ഷ​ര​ല​ക്ഷം പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ന്പ്യൂ​ട്ട​ർ പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച കാ​ർ​ത്യാ​യ​നി​യ​മ്മ​ക്ക് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ലാ​പ്ടോ​പ്പ് സ​മ്മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.