ഈ​ഗി​ൾ​ട​ണ്‍ റി​സോ​ർ​ട്ടി​ൽ "​സം​ഘ​ർ​ഷം’; കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ?
Sunday, January 20, 2019 1:35 PM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​ന​ന്ത് സിം​ഗ് എ​ന്ന എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​ണ് ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് എം​എ​ൽ​എ​മാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഈ​ഗി​ൾ​ട​ണ്‍ റി​സോ​ർ​ട്ടി​ൽ​വ​ച്ച് ജെ.​എ​ൻ.​ഗ​ണേ​ശ് എ​ന്ന എം​എ​ൽ​എ​യു​മാ​യി അ​ന​ന്ത് സിം​ഗ് വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നും സിം​ഗി​നെ ഗ​ണേ​ശ് കു​പ്പി​ക്ക് അ​ടി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കോ​ണ്‍​ഗ്ര​സ് റി​പ്പോ​ർ​ട്ട് നി​ഷേ​ധി​ച്ചെ​ങ്കി​ലും നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ത​ന്നെ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ഘു​നാ​ഥ് പ​രാ​തി​പ്പെ​ട്ടു. സം​ഘ​ർ​ഷ​മു​ണ്ടാ​യെ​ന്ന റി​പ്പോ​ർ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​ർ ത​ള്ളി. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും എം​എ​ൽ​എ​യു​മാ​യ ഡി.​കെ.​സു​രേ​ഷ് ആ​ശു​പ​ത്രി​യി​ലു​ണ്ട്.

അ​തേ​സ​മ​യം, ത​മ്മി​ല​ടി ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി രം​ഗ​ത്തെ​ത്തി. റി​സോ​ർ​ട്ടി​ൽ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ത​മ്മി​ല​ടി ത​ട​യാ​ൻ കോ​ണ്‍​ഗ്ര​സി​നു ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ന​ന്ത് സിം​ഗ് വേ​ഗ​ത്തി​ൽ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നെ​ന്നും ബി​ജെ​പി ട്വീ​റ്റ് ചെ​യ്തു.

കോ​ണ്‍​ഗ്ര​സി​ന്‍റെ 80 എം​എ​ൽ​എ​മാ​രി​ൽ 76 പേ​രെ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട് ഈ​ഗി​ൾ​ട​ണ്‍ റി​സോ​ർ​ട്ടി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. എം​എ​ൽ​എ​മാ​രെ ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ ബി​ജെ​പി ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണു ന​ട​പ​ടി. അ​തേ​സ​മ​യം, പാ​ർ​ട്ടി​യി​ൽ​നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന നാ​ല് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.