മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ണ്ടും ബി​ജെ​പി നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു; ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​മ​ത്തേ​ത്
Sunday, January 20, 2019 1:48 PM IST
ബ​ർ​വാ​നി: മ​ധ്യ​പ്ര​ദേ​ശി​ൽ വീ​ണ്ടും ബി​ജെ​പി നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു. പ്രാ​ദേ​ശി​ക നേ​താ​വ് മ​നോ​ജ് താ​ക്ക​റെ​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ കൊ​ല്ല​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ബി​ജെ​പി നേ​താ​വാ​ണ് മ​നോ​ജ്. ബ​ർ​വാ​നി​യി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​ശേ​ഷം മ​നോ​ജി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ര​ക്ത​ക്ക​റ​യോ​ടു​കൂ​ടി​യ ഒ​രു ക​ല്ല് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച മ​ന്ദ്സോ​റി​ലെ ബി​ജെ​പി നേ​താ​വും ത​ദ്ദേ​ശ സ​മി​തി ചെ​യ​ർ​മാ​നു​മാ​യ പ്ര​ഹ്ളാ​ദ് ബ​ന്ദ്വാ​റി​നെ അ​ക്ര​മി കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​നം നോ​ക്കി​നി​ൽ​ക്കെ പ്ര​ഹ്ളാ​ദി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ മ​നീ​ഷ് ബ​ജ്രം​ഗി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭൂ​മി ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ രം​ഗ​ത്തെ​ത്തി. ബി​ജെ​പി നേ​താ​ക്ക​ൾ ഒ​ന്നി​നു പു​റ​മേ ഒ​ന്നാ​യി കൊ​ല്ല​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഇ​ത് ഗൗ​ര​വ​മാ​യെ​ടു​ക്കാ​ത്ത​ത് ക്രൂ​ര​മാ​യ ത​മാ​ശ​യാ​ണെ​ന്നും ചൗ​ഹാ​ൻ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.