ഓ​ണ്‍​ലൈ​നി​ൽ വാ​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ൽ പ്ലാ​സ്റ്റി​ക്; സ​ച്ചി​നോ​ടു മാ​പ്പു​പ​റ​ഞ്ഞ് സൊ​മാ​ട്ടോ
Sunday, January 20, 2019 2:17 PM IST
ന്യൂ​ഡ​ൽ​ഹി: ഡെ​ലി​വ​റി ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ പ്ലാ​സ്റ്റി​ക് നാ​ര് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ് ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​യാ​യ സൊ​മാ​ട്ടോ. മോ​ശം ഭ​ക്ഷ​ണ​ത്തി​നെ​തി​രേ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സൊ​മാ​ട്ടോ മാ​പ്പു​പ​റ​ഞ്ഞു ത​ല​യൂ​രി​യ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒൗ​റം​ഗ​ബാ​ദി​ലു​ള്ള ഒ​രു കു​ടും​ബം ഓ​ർ​ഡ​ർ ചെ​യ്ത പ​നീ​ർ വി​ഭ​വ​ത്തി​ലാ​ണ് പ്ലാ​സ്റ്റി​ക് നാ​ര് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്കാ​യി ചി​ല്ലി പ​നീ​ർ, പ​നീ​ർ മ​സാ​ല എ​ന്നീ വി​ഭ​വ​ങ്ങ​ളാ​ണ് സൊ​മാ​ട്ടോ​യി​ലൂ​ടെ സ​ച്ചി​ൻ ജാം​ദേ​രെ എ​ന്ന​യാ​ൾ ഓ​ർ​ഡ​ർ ചെ​യ്ത​ത്. ക​ഴി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ കു​ട്ടി​യാ​ണ് ഭ​ക്ഷ​ണ​ത്തി​ന് ക​ടു​പ്പ​മു​ണ്ടെ​ന്നു പ​രാ​തി​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ലാ​സ്റ്റി​ക് നാ​രു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​രാ​തി​പ്പെ​ടു​ന്ന​തി​നാ​യി ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി​യെ​ങ്കി​ലും സ​ച്ചി​ന്‍റെ പ​രാ​തി കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ല്ല. സൊ​മാ​ട്ടോ​യ്ക്കാ​യി ഭ​ക്ഷ​ണം ഡെ​ലി​വ​റി ചെ​യ്ത​യാ​ൾ എ​ന്തെ​ങ്കി​ലും കാ​ണി​ച്ച​താ​കാ​മെ​ന്നാ​യി​രു​ന്നു റെ​സ്റ്റോ​റ​ന്‍റി​ന്‍റെ മ​റു​പ​ടി. ഇ​തേ​തു​ട​ർ​ന്ന് സ​ച്ചി​ൻ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ​ണം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മോ​ശം ഭ​ക്ഷ​ണ​മാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ക​ന്പ​നി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സൊ​മോ​ട്ടോ മാ​പ്പു പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത്. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത ക​ന്പ​നി​യെ ത​ങ്ങ​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന് സൊ​മോ​ട്ടോ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ, വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഭ​ക്ഷ​ണം ഡെ​ലി​വ​റി ബോ​യി ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് സൊ​മോ​ട്ടോ പു​ലി​വാ​ലു പി​ടി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.