ബംഗളൂരുവിലെ വർത്തൂർ ത​ടാ​ക​ത്തി​ൽ തീ​പി​ടി​ത്തം
Monday, January 21, 2019 5:26 AM IST
ബം​ഗ​ളൂ​രു: വ​ർ​ത്തൂ​ർ ത​ടാ​ക​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. രാ​സ​മാ​ലി​ന്യം നി​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് തീ​പ​ട​ർ​ന്ന​ത്.

അ​ങ്ങേ​യ​റ്റം മ​ലി​ന​മാ​യ ത​ടാ​ക​ത്തി​ല്‍​നി​ന്ന് നി​ര​ന്ത​രം ഉ​യ​രു​ന്ന മീ​ഥേ​ന്‍ വാ​ത​ക​മാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. മു​മ്പ് പ​ല ത​വ​ണ ഈ ​ത​ടാ​ക​ത്തി​ൽ നി​ന്ന് വി​ഷ​പ്പ​ത പ​ര​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബെ​ല​ന്ദൂര്‍ ത​ടാ​ക​ത്തി​ന് തീ​പി​ടി​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ലെ മ​ലി​ന​ജ​ല​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും ബെ​ല​ന്ദൂ​ര്‍ ത​ടാ​ക​ത്തി​ലാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.