അ​മി​ത്ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ "ചി​റ​ക​രി​ഞ്ഞ്' മ​മ​ത സ​ർ​ക്കാ​ർ
Monday, January 21, 2019 6:23 PM IST
കോ​ൽ​ക്ക​ത്ത: ര​ഥ​യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പ​ശ്ചി​മ​ബം​ഗാ​ളി​ൽ ബി​ജെ​പി​യു​ടെ റാ​ലി​യും ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി മ​മ​ത സ​ർ​ക്കാ​ർ. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് മാ​ൾ​ഡ​യി​ൽ ഇ​റ​ങ്ങാ​നു​ള്ള അ​നു​മ​തി ജി​ല്ലാ​ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് ബി​ജെ​പി​യു​ടെ റാ​ലി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ആ​ഴ്ച ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വി​ശ്യ​ത്തി​നാ​യു​ള്ള ഹെ​ലി​കോ​പ്റ്റ​ർ മാ​ൾ​ഡ​യി​ൽ ഇ​റ​ക്കു​ന്നു​ണ്ട​ല്ലോ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ചോ​ദി​ച്ചു.

ബി​ജെ​പി​യു​ടെ റാ​ലി ത​ട​യാ​ൻ മ​മ​ത​യ്ക്ക് ക​ഴി​യി​ല്ലെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം പ​ശ്ചി​മ​ബം​ഗാ​ളി​ൽ ബി​ജെ​പി ന​ട​ത്താ​നി​രു​ന്ന ര​ഥ​യാ​ത്ര​യ്ക്ക് മ​മ​ത സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ ബി​ജെ​പി സു​പ്രീം കോ​ട​തി​വ​രെ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും സ​ർ​ക്കാ​ർ തീ​രു​മാ​നം കോ​ട​തി​ക​ളും ശ​രി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.