2014 ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ന്നു? വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഹാ​ക്ക​ർ
Monday, January 21, 2019 6:31 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങ​വെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​മേ​രി​ക്ക​ൻ ഹാ​ക്ക​ർ രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി​ക​ൾ സാ​ധ്യ​മാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. ലണ്ടനിൽ നടന്ന ഹാക്കത്തണിലാണ് ഹാക്കർ ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്.

ഇ​ത്ത​ര​ത്തി​ൽ, 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​മ​റി ന​ട​ന്നു​വെ​ന്നും ഹാ​ക്ക​ർ വെ​ളി​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഹാ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​നി​രി​ക്കെ​യാ​ണ് ഗോ​പി​നാ​ഥ മു​ണ്ടെ അ​ന്ത​രി​ച്ച​തെ​ന്നും 2014 മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വി.​എ​സ് സ​മ്പ​ത്തി​നും ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഹാ​ക്ക​ർ കൂ​ട്ടി​ച്ചേർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.