ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം: ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​വ​ർ​ത്തി​ച്ച് പി​താ​വ്
Monday, January 21, 2019 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് പി​താ​വ് ഉ​ണ്ണി. ബാ​ല​ഭാ​സ്ക​റി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന പോ​ലീ​സ് വാ​ദം ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് മാ​ത്ര​മ​ല്ല എ​ന്ന വി​വ​രം ബാ​ല​ഭാ​സ്ക​ർ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബാ​ല​ഭാ​സ​ക്റി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന അ​ർ​ജു​ൻ കൂ​ടു​ത​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നു പ​റ​ഞ്ഞ ഉണ്ണി സം​ഭ​വം ക​രു​തി​കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ത​ന്നെ സം​ശ​യി​ക്കു​ന്നു​വെ​ന്നും ആവർത്തിച്ചു. കേ​സി​ലെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​പ്പ​പ്പോ​ൾ അ​റി​യി​ക്കാ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത് വ​രെ അ​ങ്ങ​നെ ഒ​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല- ഉ​ണ്ണി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ബാ​ല​ഭാ​സ്ക​റി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ട്ടു​ള്ള ഒ​രു ആ​യു​ർ​വേ​ദ ഡോ​ക്ട​റു​മാ​യി ബാ​ലു​വി​ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ് ഇ​ട​പാ​ടു​ക​ളൊ​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് ഭാ​ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.