ആ​ല​പ്പാ​ട്ടെ സ​മ​ര​സ​മി​തി ആ​വ​ർ​ത്തി​ക്കു​ന്നു "ഖ​ന​നം നി​ർ​ത്തൂ, സ​മ​രം നി​ർ​ത്താം'
Monday, January 21, 2019 8:28 PM IST
കൊ​ല്ലം: ആ​ല​പ്പാ​ട് ക​രി​മ​ണ​ൽ ഖ​ന​ന വി​ഷ​യ​ത്തി​ൽ നി​ല​പാ​ടി​ലു​റ​ച്ച് സ​മ​ര​സ​മി​തി. ഐ​ആ​ർ​ഇ ക​മ്പ​നി ഖ​ന​നം നി​ർ​ത്തി​യാ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ത​ങ്ങ​ൾ ആ​ലോ​ചി​ക്കാ​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ എ.ആ​ർ.​രാ​മ​ച​ന്ദ്ര​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് സ​മ​ര​സ​മി​തി നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്.

ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. സ​മ​ര​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശ്ര​മി​ക്കു​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ഷ​യ​ത്തി​ൽ മു​ൻ​പ് ച​ർ​ച്ച ന​ട​ന്ന​പ്പോ​ഴും സ​മ​ര​സ​മി​തി ഇ​തേ നി​ല​പാ​ടാ​യി​രു​ന്നു സ്വീ​ക​രി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.