മ​നാ​ഫ് വ​ധ​ക്കേ​സ്: പ്ര​തി 24 വ​ർ​ഷ​ത്തി​നു​ശേ​ഷം കീഴടങ്ങി
Monday, January 21, 2019 10:24 PM IST
മ​ല​പ്പു​റം: യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ ഒ​താ​യി മ​നാ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 24 വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്നാം പ്ര​തി മാ​ല​ങ്ങാ​ട​ൻ ഷെ​രീ​ഫ് കീ​ഴ​ട​ങ്ങി. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​രീ​പു​ത്ര​നാ​ണ് ഷെ​രീ​ഫ്.

മ​ഞ്ചേ​രി ജു​ഡീ​ഷ​ൽ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഷെ​രീ​ഫ് കീ​ഴ​ട​ങ്ങി​യ​ത്. അ​തേ​സ​മ​യം, ഷെ​രീ​ഫി​ന്‍റെ സ​ഹോ​ദ​ര​നും കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യു​മാ​യ ഷെ​ഫീ​ഖി​നെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

1995 ഏ​പ്രി​ൽ 13-നാ​ണ് യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ മ​നാ​ഫി​നെ ഒ​താ​യി അ​ങ്ങാ​ടി​യി​ൽ​വെ​ച്ച്‌ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ​ത്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.