യ​ന്ത്ര​ത്ത​ക​രാ​ർ; ല​ക്നോ​വി​ൽ ഇ​ൻ​ഡി​ഗോ വി​മാ​നം തി​രി​ച്ചി​റ​ക്കി
Monday, January 21, 2019 10:59 PM IST
ല​ക്നോ: ല​ക്നോ​വി​ൽ നി​ന്ന് ജ​യ്പൂ​രി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന ഇ​ൻ​ഡി​ഗോ വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നേ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി. യാ​ത്ര​ക്കി​ടെ എ​ൻ​ജി​നി​ൽ നി​ന്ന് അ​മി​ത​മാ​യി വി​റ​യ​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ർ​ന്ന് പൈ​ല​റ്റ് വി​മാ​നം തി​രി​കെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​ഡി​ഗോ​യു​ടെ 6ഇ- 451 ​വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​നി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. എ​ന്താ​ണ് ത​ക​രാ​റെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.