പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ധാ​ന്യ​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്ക​രു​തെ​ന്ന് ത​മി​ഴ്നാ​ടി​നോ​ട് മു​ഖ്യ​മ​ന്ത്രി
Monday, January 21, 2019 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ ന​ശി​ച്ച നെ​ല്ലും അ​രി​യും ക​ഴു​കി പോ​ളി​ഷ്‌ ചെ​യ്‌​ത്‌ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്‌​നാ​ട്‌ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി സ്വാ​മി​ക്ക്‌ ക​ത്ത​യ​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലെ​ന്നാ​ണ് സൂ​ച​ന.

പ്ര​ള​യ​ത്തി​ല്‍ ന​ശി​ച്ചു​പോ​യ അ​രി​യും നെ​ല്ലും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‌ സം​സ്ഥാ​ന സി​വി​ല്‍ സ​പ്ലൈ​സ്‌ കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും എ​റ​ണാ​കു​ളം കാ​ല​ടി​യി​ലെ സൈ​റ​സ്‌ ട്രേ​ഡേ​ഴ്‌​സി​നാ​ണ്‌ കേ​ടു​വ​ന്ന അ​രി​യും നെ​ല്ലും ലേ​ല​ത്തി​ല്‍ കൊ​ടു​ത്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ഈ ​ധാ​ന്യ​ങ്ങ​ൾ ലേ​ല​ത്തി​ലൂ​ടെ മ​റ്റൊ​രു ക​മ്പ​നി​ക്ക് മ​റി​ച്ചു​വി​റ്റു​വെ​ന്നും ഇ​വി​ടെ നി​ന്നും ഇ​വ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ക​യ​റ്റി അ​യ​ച്ചെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ.

ന​ശി​ച്ചു​പോ​യ ധാ​ന്യം വീ​ണ്ടും വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഈ ​നീ​ക്കം ത​ട​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.