സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ൻ ടോ​ണി മെ​ൻ​ഡ​സ് അ​ന്ത​രി​ച്ചു
Tuesday, January 22, 2019 12:19 AM IST
വാ​ഷിം​ഗ്ട​ൺ: വി​പ്ല​വ ഇ​റാ​നി​ൽ​നി​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി ആ​റ് അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ 1980ലെ ​ര​ഹ​സ്യ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ര​ക്ഷി​ച്ചു​കൊ​ണ്ടു​വ​ന്ന സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ൻ ടോ​ണി മെ​ൻ​ഡ​സ്(78) അ​ന്ത​രി​ച്ചു. 2014 മു​ത​ൽ പാ​ർ​ക്കി​ൻ​സ​ൺ രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മേ​രി​ലാ​ൻ​ഡി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ജ്ഞ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ സം​ഭ​വം ആ​ർ​ഗോ 2013 എ​ന്ന സി​നി​മ​യി​ലൂ​ടെ ബെ​ൻ ആ​ഫ്ലെ​ക് വി​വ​രി​ക്കു​ന്നു​ണ്ട്. 1979 ന​വം​ബ​ർ നാ​ലി​ന് തെ​ഹ്റാ​നി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി ആ​ക്ര​മി​ച്ച വി​പ്ല​വ​കാ​രി​ക​ൾ 66 അ​മേ​രി​ക്ക​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ 444 ദി​വ​സം ബ​ന്ദി​ക​ളാ​ക്കി​യ​ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്.

എ​ന്നാ​ൽ ഇ​വ​രെ​ക്കൂ​ടാ​തെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​നേ​ഡി​യ​ൻ പൗ​ര​ന്‍റെ വ​സ​തി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ദൗ​ത്യ​മാ​ണ് ടോ​ണി മെ​ൻ​ഡ​സ് ഏ​റ്റെ​ടു​ത്ത​ത്. സി​നി​മാ സം​ഘ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

1990ൽ ​സി​ഐ​എ​യി​ൽ​നി​ന്നു വി​ര​മി​ച്ച് മെ​ൻ​ഡി​സ് ആ​ർ​ട്ട് സ്റ്റു​ഡി​യോ സ്ഥാ​പി​ച്ചു. മൂ​ന്ന് ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.