21 ബം​ഗ്ലാ​ദേ​ശ് കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു ക​ട​ത്തി ഇ​ന്ത്യ
Tuesday, January 22, 2019 5:23 AM IST
ന്യൂ​ഡ​ൽ​ഹി: 21 അ​ന​ധി​കൃ​ത ബം​ഗ്ലാ​ദേ​ശ് കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു ക​ട​ത്തി ഇ​ന്ത്യ. തി​ങ്ക​ളാ​ഴ്ച ആ​സാ​മി​ൽ​നി​ന്നു​മാ​ണ് ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ഇ​ന്ത്യ നാ​ടു ക​ട​ത്തി​യ​ത്. ഇ​വ​രെ ബം​ഗ്ലാ​ദേ​ശ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​താ​യി എ​ഡി​ജി​പി ബാ​ഷ്ക​ർ​ജ്യോ​തി മ​ഹാ​ന്ത പ​റ​ഞ്ഞു.

ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യാ​യ ക​രിം​ഗ​ഞ്ചി​ൽ​വ​ച്ചാ​ണ് ഇ​വ​രെ കൈ​മാ​റി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റി പാ​ർ​ത്ത​വ​രാ​ണ് ഇ​വ​രെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.