രാ​ജ്യ​സു​ര​ക്ഷ കു​ട്ടി​ക്ക​ളി​യ​ല്ല: ഡെ​മോ​ക്രാ​റ്റു​ക​ളോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് ട്രം​പ്
Tuesday, January 22, 2019 7:59 AM IST
വാ​ഷിം​ഗ്ട​ൺ: മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ എ​തി​ർ​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. രാ​ജ്യ സു​ര​ക്ഷ കു​ട്ടി​ക്ക​ളി​യ​ല്ലെ​ന്ന് ട്രം​പ് ഡെ​മോ​ക്രാ​റ്റു​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

മ​തി​ൽ നി​ർ​മി​ക്കാ​തെ രാ​ജ്യ​ത്തി​ന് പൂ​ർ​ണ സു​ര​ക്ഷ​യൊ​രു​ക്കാ​നാ​കു​മോ​യെ​ന്ന് ട്രം​പ് എ​തി​രാ​ളി​ക​ളെ വെ​ല്ലു​വി​ളി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്നും മ​നു​ഷ്യ​ക്ക​ട​ത്തി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ൽ നി​ന്നു​മൊ​ക്കെ രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് താ​ൻ മെ​ക്സി​ക്ക​ൻ മ​തി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ ട്രം​പ് അ​തി​ല്ലാ​തെ രാ​ജ്യ​സു​ര​ക്ഷ പൂ​ർ​ണ​മാ​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ അ​ത് ന​ട​പ്പി​ലാ​ക്കി കാ​ണി​ക്കാ​നും ആ​വ​ശ്യ​പ്പ​ട്ടു.

നേ​ര​ത്തെ, രേ​ഖ​ക​ളി​ല്ലാ​ത്ത ഏ​ഴ് ല​ക്ഷ​ത്തോ​ളം വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് താ​ത്കാ​ലി​ക​മാ​യി സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ട്രം​പ് ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​ത് ന​ട​ക്ക​ണ​മെ​ങ്കി​ൽ പ​ക്ഷേ, മ​തി​ലു കെ​ട്ടാ​നു​ള്ള ഫ​ണ്ടി​ലേ​ക്ക് 5.7ബി​ല്യ​ൺ ഡോ​ള​ർ തു​ക ന​ൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ട്രം​പ് മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു.

ഈ ​വാ​ഗ്ദാ​നം ഡെ​മോ​ക്രാ​റ്റു​ക​ൾ ത​ള്ളു​ക​യും ട്രം​പി​നെ കൂ​ടു​ത​ൽ പ​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​തി​ൽ അ​നാ​വ​ശ്യ​വും അ​ധാ​ർ​മി​ക​വു​മാ​ണെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​ല​പാ​ട്. ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് ഇ​ത്ത​രം വാ​ഗ്ദാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നേ ത​ന്നെ ഡെ​മോ​ക്രാ​റ്റു​ക​ൾ ഇ​ത് ത​ള്ളി​യി​രു​ന്നു.

അ​തി​നു ശേ​ഷം ട്രം​പും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള വാ​ക്പോ​ര് രൂ​ക്ഷ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.