വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി: ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Tuesday, January 22, 2019 9:38 AM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ന്നെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നും. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഒ​റ്റ​യൊ​റ്റ​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്. ഇ​വ​യ്ക്ക് വ​യ​ർ​ലെ​സ് ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ വി​വ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നോ ന​ൽ​കാ​നോ ക​ഴി​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മു​ഖ്യ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രി​ലൊ​രാ​ളാ​യ ഡോ. ​ര​ജ​ത് മൂ​ണ പ​റ​ഞ്ഞു. ഭി​ലാ​യി ഐ​ഐ​ടി ഡ‍​യ​റ​ക്ട​റും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ ക​മ്മി​റ്റി​യി​ലെ അം​ഗ​വു​മാ​ണ് അ​ദ്ദേ​ഹം.

നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ആ​രോ​പ​ണം നി​ഷേ​ധി​ച്ചി​രു​ന്നു. വ്യാ​ജ ആ​രോ​പ​ണ​ത്തി​നെ​തി​രാ​യി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ശ​ക്ത​മാ​യ മേ​ൽ​നോ​ട്ട​ത്തി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലു​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ള്ള​ത്. ഇ​തി​ൽ തി​രി​മ​റി ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണു​ള്ള​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.