മ​ണ്ണി​ടി​ച്ചി​ലും ഹി​മ​പാ​ത​വും; ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത അ​ട​ച്ചു
Tuesday, January 22, 2019 10:14 AM IST
ശ്രീ​ന​ഗ​ർ: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ജ​മ്മു കാ​ഷ്മീ​രി​ൽ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി. മ​ണ്ണി​ടി​ച്ചി​ലും ഹി​മ​പാ​ത​വും കാ​ര​ണം ജ​മ്മു-​ശ്രീ​ന​ഗ​ര്‍ ദേ​ശീ​യ​പാ​ത അ​ട​ച്ചു. 300 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള പാ​ത​യി​ല്‍ പ​ല​യി​ട​ത്തും വ​ണ്ടി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ജ​വ​ഹ​ർ ട​ണ​ൽ മേ​ഖ​ല​യി​ലാ​ണ് ഹി​മ​പാ​ത​മു​ണ്ടാ​യ​ത്. മ​ഞ്ഞ് മാ​റ്റാ​ൻ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​വ്വ സ്ഥി​തി​യി​ലാ​ക്കാ​ന്‍ ഒ​രു​ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ദി​ഗ്ഡോ​ൽ, പാ​ന്ത​ൽ, മ​ഗ​ർ​കോ​ട്ടെ എ​ന്നി​വ​ട​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ മ​ഞ്ഞു​വീ​ഴ്ച​യാ​ണ്. കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം എ​ത്തി​ക്കു​ന്ന​ത് ദേ​ശീ​യ​പാ​ത വ​ഴി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.