റ‍​ഷ്യ​ൻ ക​ട​ലി​ൽ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​രു​ള്ള ക​പ്പ​ലു​ക​ൾ തീ​പി​ടി​ച്ച് ക​ത്തി; 11 പേ​ർ മ​രി​ച്ചു
Tuesday, January 22, 2019 10:35 AM IST
മോ​സ്കോ: റ‍​ഷ്യ​യി​ലെ കെ​ർ​ഷ് ക​ട​ലി​ടു​ക്കി​ൽ ര​ണ്ട് ക​പ്പു​ലു​ക​ൾ​ക്ക് തീ​പി​ടി​ച്ച് 11 പേ​ർ മ​രി​ച്ചു. ഇ​ന്ത്യ, തു​ർ​ക്കി, ലി​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ. ക്രി​മി​യ​യെ റ​ഷ്യ​യി​ൽ​നി​ന്നും വേ​ർ​തി​രി​ക്കു​ന്ന ക​ട​ലി​ടു​ക്കി​ലാ​ണ് സം​ഭ​വം.

റ​ഷ്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ടാ​ൻ​സാ​നി​യ​യു​ടെ പ​താ​ക വ​ഹി​ക്കു​ന്ന ക​പ്പ​ലു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ‌​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​ന്നി​ൽ ദ്ര​വ​രൂ​പ​ത്തി​ലു​ള്ള പ്ര​കൃ​തി വാ​ത​ക​വും (LNG) മ​റ്റൊ​ന്ന് ടാ​ങ്ക​റു​മാ​യി​രു​ന്നു. ഒ​ന്നി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ഇ​ന്ധ​നം മാ​റ്റു​മ്പോ​ഴാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ഒ​രു ക​പ്പി​ലി​ൽ 17 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ എ​ട്ട് ഇ​ന്ത്യ​ക്കാ​രും ഒ​മ്പ​ത് തു​ർ​ക്കി​ക്കാ​രു​മാ​ണ്. മാ​സ്ട്രോ എ​ന്ന ക​പ്പ​ലി​ലെ 15 ജീ​വ​ന​ക്കാ​രി​ൽ ഏ​ഴു പേ​ർ വീ​തം ഇ​ന്ത്യ​ക്കാ​രും തു​ർ​ക്കി​ക്കാ​രു​മാ​ണ്. ഒ​രാ​ൾ ലി​ബി​യ​യി​ൽ​നി​ന്നു​ള്ള ആ​ളാ​ണ്.

തീ​പി​ടി​ത്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ചെ​ന്ന് റ​ഷ്യ​ൻ വാ​ർ​ത്താ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ എ​ത്ര​പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് അ​റി​വി​ല്ല. ആ​ദ്യം ഒ​രു ക​പ്പ​ലി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​ടു​ത്ത ക​പ്പ​ലി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ചി​ല ജീ​വ​ന​ക്കാ​ർ ര​ക്ഷ​പെ​ടാ​ൻ ക​ട​ലി​ലേ​ക്ക് ചാ​ടി. ഇ​തി​ൽ 12 പേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ട​ലി​ൽ​നി​ന്നും ര​ക്ഷി​ച്ചു. ഒ​മ്പ​തു പേ​രെ ഇ​പ്പോ​ഴും കാ​ണാ​നി​ല്ല. ഇ​വ​ർ​ക്കു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.