മാഫിയ ബന്ധം; പോലീസ് സ്റ്റേഷനുകളിൽ മിന്നൽ പരിശോധന
Tuesday, January 22, 2019 11:17 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 53 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മി​ന്നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം റെ​യ്ഞ്ചി​ലെ 21 സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

മാ​ഫി​യ ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. എ​സ്പി​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.