എം​പാ​ന​ൽ ക​ണ്ട​ക്ട​ര്‍​മാ​ര്‍ നി​യ​മാ​നു​സൃ​ത​മാ​യി നി​യ​മ​നം നേ​ടി​യ​വ​ർ: പി​എ​സ്‌​സി​യെ ത​ള്ളി എ.​കെ ശ​ശീ​ന്ദ്ര​ന്‍
Tuesday, January 22, 2019 11:36 AM IST
കോ​ഴി​ക്കോ​ട് : എം​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​ർ പി​ൻ​വാ​തി​ലി​ലൂ​ടെ നി​യ​മ​നം നേ​ടി​യ​വ​രാ​ണെ​ന്ന പി​എ​സ്‌​സി വാ​ദ​ത്തെ ത​ള്ളി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം മു​ഖേ​ന​യാ​യി​രു​ന്നു എം​പാ​ന​ലു​കാ​രു​ടെ നി​യ​മ​നം. പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ പ​രാ​മ​ർ​ശം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ശ​ശീ​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ട് പ​റ‍​ഞ്ഞു.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി നി​യ​മ​നം നേ​ടി​യ ജീ​വ​ന​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് പി​എ​സ്പി​യു​ടെ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ പ​രാ​മ​ർ​ശം. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ഒ​രു നി​യ​മാ​നു​സൃ​ത സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ.

കെ​എ​സ്ആ​ർ​ടി​സി​യി​ലെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു നി​യ​മ​പ​ര​മ​ല്ലെ​ന്നു പി​എ​സ്‌​സി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​തെ​യു​ള്ള പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നു സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു പി​എ​സ്‌​സി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

അ​പ്പീ​ലു​ക​ൾ ഇ​ന്നു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.