കെ​എ​എ​സി​ൽ സം​വ​ര​ണം ഉ​റ​പ്പാ​ക്കും: എ.​കെ ബാ​ല​ൻ
Tuesday, January 22, 2019 1:31 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് (കെ​എ​എ​സ്) ന​ട​പ്പാ​ക്കു​മ്പോ​ള്‍ നേ​രി​ട്ടു​ള​ള നി​യ​മ​ന​ത്തി​ന് സം​വ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് നി​യ​മ​മ​ന്ത്രി എ.​കെ ബാ​ല​ന്‍. ഗ​സ്റ്റ​ഡ്, നോ​ണ്‍ ഗ​സ്റ്റ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ലും സം​വ​ര​ണം ഉ​റ​പ്പാ​ക്കും. ഇ​തി​നാ​യി ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തും. ആ​ര്‍​ക്കും ആ​ശ​ങ്ക​വേ​ണ്ടെ​ന്നും ബാ​ല​ൻ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​യി ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി തു​ട​ങ്ങി​യ​താ​യും അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നു​ള​ള ക്രീ​മി​ലെ​യ​ർ പ​രി​ധി ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​നി​ക്കും. ഈ ​വ​രു​മാ​ന​പ​രി​ധി എ​ട്ട് ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി​രി​ക്കും. മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ താ​ഴെ​ത്ത​ട്ടി​ലു​ള​ള പാ​വ​പ്പെ​ട്ട​വ​ര്‍​ക്കാ​യി​രി​ക്കും സാ​മ്പ​ത്തി​ക സം​വ​ര​ണം. അ​വ​ര്‍​ക്കു​ള​ള ആ​നു​കൂ​ല്യം ത​ട്ടി​യെ​ടു​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.