കെ​ണി​യി​ൽ കു​ടു​ങ്ങി​യ പു​ലി​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി
Tuesday, January 22, 2019 1:33 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി താ​ഴെ അ​ര​പ്പ​റ്റ മൂ​ന്നാം ഡി​വി​ഷ​നി​ൽ എ​ച്ച്എം​എ​ൽ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ കെ​ണി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി. വ​നം​വ​കു​പ്പ് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച​ത്.

ഇ​ന്ന് പുലർച്ചെ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പെൺപുലിയെ ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പു​ലി കു​ടു​ങ്ങി​യ ക​ന്പി​ക്ക് ബ​ലം കു​റ​വാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. പ​ന്നി​യ പി​ടി​കൂ​ടു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച കെ​ണി​യി​ൽ പു​ലി അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം.

മയക്കുവെടി വച്ച് പിടികൂടിയ പുലിയെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പു​ലി​യു​ടെ അ​ര​യി​ൽ കു​രു​ക്ക് മു​റു​കി​യ​തി​നാ​ൽ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മേ എ​വി​ടെ തു​റ​ന്നു​വി​ടും എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.