ഇ​ന്ധ​ന​ത്തി​ൽ സിം​ബാ​ബ്‌​വെ ക​ത്തു​ന്നു; നാ​ടു​വി​ട്ട പ്ര​സി​ഡ​ന്‍റ് രാ​ത്രി​ക്ക് തി​രി​ച്ചെ​ത്തി
Tuesday, January 22, 2019 2:19 PM IST
ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യി​ല്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് എ​മേ​ഴ്സ​ൺ മ​ന്‍​ഗാ​ഗ്വെ യൂ​റോ​പ്പ് സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദാ​വോ​സി​ലെ​ത്തി​യ എ​മേ​ഴ്സ​ൺ മ​ന്‍​ഗാ​ഗ്വെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഹ​രാ​ര​യി​ൽ പ്ര​സി​ഡ​ന്‍റ് മ​ട​ങ്ങി​യെ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ അ​ദ്ദേ​ഹം ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. പ്ര​തി​ഷേ​ധി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ‌ ഇ​ത് സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ർ തോ​ന്നി​യ​തു​പോ​ലെ അ​ക്ര​മം ന​ട​ത്തു​ക​യും എ​ല്ലാ​ത്തി​നെ​യും ന​ശി​പ്പി​ക്കു​ക​യു​മാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ട​ന്നു​ക​യ​റി തോ​ക്കു​ക​ളും യൂ​ണി​ഫോ​മു​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ർ പി​ടി​ച്ചെ​ടു​ത്തെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു.

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നെ തു​ട​ര്‍​ന്ന് വി​വി​ധ ട്രേ​ഡ് യൂ​നി​യ​നു​ക​ളും സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കൊ​ണ്ട് ഇ​ന്ധ​ന​വി​ല ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ജ​നം തെ​ര​വി​ലി​റ​ങ്ങി​യ​ത്. 150 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ച​ത്. റോ​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡു​ക​ള്‍ തീ​ര്‍​ത്തും ട​യ​റു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി​യു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ. പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ഇ​തു​വ​രെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സിം​ബാ​ബ്‌​വെ​യി​ല്‍ പ്ര​സി​ഡ​ന്‍റി​നെ​തി​രെ വ​ലി​യ​രീ​തി​യി​ല്‍ ജ​ന​രോ​ഷം ഉ​യ​രു​ന്നു​ണ്ട്. ഈ ​പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തെ​യാ​ണ് സിം​ബാ​ബ്‌​വെ ഇ​പ്പോ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ശ​മ്പ​ള വ​ര്‍​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യി​രു​ന്ന സ​മ​രം അ​വ​സാ​നി​ച്ചി​ട്ട് ഏ​താ​നും മാ​സ​ങ്ങ​ള്‍ മാ​ത്രം ആ​യി​രി​ക്കെ​യാ​ണ് പു​തി​യ സ​മ​ര​ത്തി​ന് സിം​ബാ​ബ്‌​വെ വേ​ദി​യാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.