പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോൽക്കത്തയിലെ മെഗാ റാ​ലി റ​ദ്ദാ​ക്കി
Tuesday, January 22, 2019 2:47 PM IST
കോ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ൽ​ക്ക​ത്ത​യി​ലെ ബ്രി​ഗേ​ഡ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ അ​ടു​ത്ത മാ​സം ന​ട​ത്താ​നി​രു​ന്ന മെ​ഗാ റാ​ലി റ​ദ്ദാ​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി മ​റ്റു റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് മെ​ഗാ റാ​ലി റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ട​ത്താ​നി​രു​ന്ന റാ​ലി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

അ​തേ​സ​മ​യം, അ​ന്നേ​ദി​വ​സം അ​സ​ൻ​സോ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ലി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. പ​ശ്ചി​മ ബം​ഗാ​ളി​ലെ മ​റ്റി​ട​ങ്ങ​ളി​ലും ബി​ജെ​പി റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ ര​ഥ​യാ​ത്ര​ക്ക് സു​പ്രീം കോ​ട​തി​യും അ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി വി​രു​ദ്ധ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ മ​മ​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​ഗേ​ഡ് പ​രേ​ഡ് മൈ​താ​ന​ത്ത് മ​ഹാ​സ​ഖ്യ റാ​ലി ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.