മ​ല​മു​ക​ളി​ൽ മ​ര​ണം മ​ട​ക്കി വി​ളി​ച്ചു; ‘ബി​ക്കി​നി ക്ലൈ​മ്പ​ര്‍’ ജി​ഗി വു​വി​ന് ദാ​രു​ണാ​ന്ത്യം
Tuesday, January 22, 2019 3:17 PM IST
താ​യ്പേ​യ്: ബി​ക്കി​നി സെ​ൽ​ഫി​ക​ളി​ലൂ​ടെ പ്ര​ശ​സ്തി​യു​ടെ മോ​ന്താ​യം തേ​ടി ഉ​യ​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യ ജി​ഗി വു​വി​നെ മ​ല​മു​ക​ളി​ൽ​വ​ച്ചു ത​ന്നെ മ​ര​ണം മ​ട​ക്കി​വി​ളി​ച്ചു.‘​ബി​ക്കി​നി ക്ലൈ​മ്പ​ര്‍’ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന താ​യ്‌​വാ​ൻ കാ​രി ജി​ഗി വു ​പ​ര്‍​വ​താ​രോ​ഹ​ണ​ത്തി​നി​ട​യി​ല്‍ കാ​ൽ​വ​ഴു​തി വീ​ണ് മ​രി​ച്ചു. താ​യ്‌​വാ​നി​ലെ ഏ​റ്റ​വും വ​ലി​യ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ യു​ഷാ​ൻ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ കൊ​ടു​മു​ടി​യി​ൽ ഒ​റ്റ​യ്ക്കു ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മ​ല​ക​യ​റി​ക്കൊ​ണ്ടി​രി​ക്കെ കാ​ലു​തെ​ന്നി 65 അ​ടി താ​ഴ്ച​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മു​പ്പ​ത്താ​റു​കാ​രി​യാ​യ ജി​ഗി അ​തി​ശ​ത്യ​ത്തി​ൽ ശ​രീ​ര ഊ​ഷ്മാ​വ് കു​റ​ഞ്ഞാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ജി​ഗി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഈ ​സ​മ​യം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് പൂ​ജ്യ​ത്തി​ലും താ​ഴെ​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​പ​ക​ടം ന​ട​ന്ന് 28 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ജി​ഗി​യു​ടെ അ​ടു​ത്തെ​ത്താ​ൻ സാ​ധി​ച്ച​ത്.

മ​ല​യി​ടു​ക്കി​ല്‍ വീ​ണ് ത​നി​ക്ക് ച​ലി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് ജി​ഗി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ശ​നിയാഴ്ച സാ​റ്റ​ലൈ​റ്റ് ഫോ​ണി​ലൂ​ടെ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. വീ​ഴ്ച‍​യി​ൽ ജി​ഗി​യു​ടെ അ​ര​യ്ക്കു കീ​ഴ്പ്പോ​ട്ട് ച​ലി​ക്കാ​തെയാ​യി. ഇ​വി​ടെ കി​ട​ന്നു​കൊ​ണ്ടാ​ണ് സ​ന്ദേ​ശ​മ​യ​ച്ച​ത്. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ത​ട​സ​മാ​യ​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ സൈ​ന്യ​ത്തി​ന്‍റെ ഹെ​ലി​കോ​പ്ട​റു​ക​ള്‍​ക്ക് അ​പ​ക​ട​സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. മൂ​ന്നു ത​വ​ണ ഹെ​ലി​കോ​പ്ട​റി​ല്‍ പ്ര​ദേ​ശ​ത്ത് എ​ത്തി​യെ​ങ്കി​ലും ജി​ഗി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 28 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ജി​ഗി​യു​ടെ അ​ടു​ത്തെ​ത്താ​നാ​യ​ത്.

അ​തി​സാ​ഹ​സി​ക​മാ​യ ഏ​കാ​ന്ത യാ​ത്ര​ക​ളും മ​ല​മു​ക​ളി​ൽ​നി​ന്നു​ള്ള ബി​ക്കി​നി സെ​ൽ​ഫി​ക​ളു​മാ​ണ് ജി​ഗി​യെ താ​ര​മാ​ക്കി​യ​ത്. സെ​ല്‍​ഫി​ക​ള്‍ ഫേ​സ്ബു​ക്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പ​ങ്കു​വ​ച്ചി​രു​ന്ന ജി​ഗി​ക്ക് ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ണ്ട്. പ​ര്‍​വ​ത​ങ്ങ​ള്‍​ക്ക് മു​ക​ളി​ലെ​ത്തി​യ ശേ​ഷം വ​സ്ത്രം മാ​റി ബി​ക്കി​നി ധ​രി​ച്ച് സെ​ല്‍​ഫി എ​ടു​ക്കു​ക​യാ​യി​രു​ന്നു ജി​ഗി​യു​ടെ പ​തി​വ്. സു​ഹൃ​ത്തു​മാ​യി ന​ട​ത്തി​യ വാ​തു​വ​യ്പി​ൽ പ​രാ​ജ​യ​പ്പെ​താ​ണ് ആ​ദ്യ​മാ​യി ബി​ക്കി​നി സെ​ൽ​ഫി പ​ക​ർ​ത്തേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​മെ​ന്ന് ജി​ഗി അ​ഭി​മു​ഖ​ങ്ങ​ളി​ൽ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.