ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: അ​വ​സാ​ന നാ​ലി​ൽ അ​നാ​യാ​സം ക്വി​റ്റോ​വ
Tuesday, January 22, 2019 4:08 PM IST
മെ​ൽ​ബ​ൺ: ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ സെ​മി​യി​ൽ ക​ട​ന്നു. ആ​ഷ്‌​ലി ബാ​ർ​ട്ടി​യെ ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക്വി​റ്റോ​വ അ​വ​സാ​ന നാ​ലി​ൽ ഇ​ടം​നേ​ടി​യ​ത്.

പ​രി​ക്ക് ഭേ​ദ​മാ​യി തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക്വി​റ്റോ​വ ഗ്രാ​ൻ​ഡ് സ്ലാം ​സെ​മി​യി​ൽ ക​ട​ക്കു​ന്ന​ത്. മോ​ഷ്ടാ​വി​ന്‍റെ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ചെ​ക്ക് താ​രം മാ​സ​ങ്ങ​ളോ​ളം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. തി​രി​ച്ചു​വ​ര​വി​നു ശേ​ഷം ഫോം ​ക​ണ്ടെ​ത്താ​നും വി​ഷ​മി​ച്ചി​രു​ന്നു. മെൽബണിൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ക്വി​റ്റോ​വ എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-1, 6-4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.