വിനീത് ചെന്നൈയിൻ എഫ്സിയിൽ
Tuesday, January 22, 2019 4:27 PM IST
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി സ്ട്രൈക്കർ സി.കെ.വിനീത് ചെന്നൈയിൽ എഫ്സിയിലേക്ക്. താരം ചെന്നൈയിനുമായി പുതിയ കരാർ ഒപ്പുവച്ചു. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് ക്ലബ് വിടാൻ തീരുമാനിച്ചിരുന്ന നായകൻ സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരും. ഇരുവരുടെയും മറ്റ് ടീമുകളുമായുള്ള ചർച്ചകൾ വിജയിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

സീസണിൽ ദയനീയ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിൽ നിന്നും മുൻനിര താരങ്ങൾ കൂടുമാറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഐഎസ്എല്ലിന്‍റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന താരമാണ് നായകൻ ജിങ്കാൻ. അടുത്തിടെ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് ജിങ്കാൻ പുറത്തെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.